ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. സംഭവത്തിൽ, മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!