നർത്തകിയും അധ്യാപികയുമായ സന്ധ്യ നായർ അന്തരിച്ചു..

തിരുവനന്തപുരം: വലിയതുറ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സന്ധ്യ നായർ (47) അന്തരിച്ചു..
ഹൃദയസ്തംഭനമാണ് മരണ കാരണം. നൃത്ത രംഗത്തു നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മാധ്യമ പ്രവർത്തകനും സംവിധായകനുമായ അമ്പലത്തറ ശശികുമാറിന്റെ ഭാര്യയാണ് സന്ധ്യ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ( തിങ്കളാഴ്ച ) രാവിലെ 7 മണിക്ക് അമ്പലത്തറയിലെ വസതിയിൽ കൊണ്ട് വരും. ഉച്ചയ്ക്ക് ഒരു മണിയ്ക് ശാന്തി കവാടത്തിൽ സംസ്കാരം. മെഡിക്കൽ വിദ്യാർത്ഥിനി മയൂരി കൃഷ്ണ ഡിഗ്രി വിദ്യാർത്ഥി നവനീത് കൃഷ്ണ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!