യു കെ യിൽ നടക്കുന്ന ശ്രീനാരായണ ഗുരു ഹാർമണി 2025 ന്റെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രകാശനം ചെയ്തു.


ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് വെളിയിലുള്ള അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 2 3 4 തീയതികളിൽ യു കെയിൽ വച്ച് നടക്കുന്ന ശ്രീനാരായണഗുരു ഹാർമണിയുടെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രകാശനം ചെയ്തു..

ആലുവ അദ്വൈത ആശ്രമത്തിൽ നടന്ന സർവ്വമത സമ്മേളന ശതാബ്ദിയുടെ ആഘോഷവും ശ്രീനാരായണ ഗുരുദേവദർശനം ആസ്പദമാക്കിയുള്ള സെമിനാറും, അന്താരാഷ്ട്ര ബിസിനസ് മീറ്റും മൂന്നു ദിവസങ്ങളിലായി നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മത മേലധ്യക്ഷൻ മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഗുരുവിന്റെ ദർശനം അന്താരാഷ്ട്ര തലങ്ങളിലേക്ക് എത്തിക്കുക എന്ന ശിവഗിരി മഠത്തിന്റെ ലക്ഷ്യം ഇതിലൂടെ പ്രാവർത്തികമാവുകയാണ്. 

തമിഴ്നാട് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ  പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാമി വിരേശ്വരാനന്ദ, തിരുചിറപ്പള്ളി  എം എൽ എ ഇനിഗോ ഇരുദയരാജ്,

ശിവഗിരി ആശ്രമം യു കെ പ്രസിഡന്റ്‌ ബൈജു പാലയ്ക്കൽ, ജോ:സെക്രട്ടറിമാരായ സതീഷ് കുമാർ, ഗണേഷ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!