വർക്കല പുന്നമൂട് റസിഡൻസ് അസോസിയേഷനും, ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി പുന്നമൂട് എൻ.എസ്.എസ് കരയോഗത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വർക്കല പുന്നമൂട് റസിഡൻസ് അസോസിയേഷനും, ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി, പുന്നമൂട് എൻ. എസ്.എസ് കരയോഗ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം *ശ്രീമദ്: വിരാജാനന്ദ സ്വാമി* ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. പി. ആർ.എ പ്രസിഡൻ്റ് *K. അജയകുമാർ* അധ്യക്ഷത വഹിച്ചു.

*പ്രിയ ഗോപൻ* (മുനിസിപ്പൽ കൗൺസിലർ) ,*ഡോ:K. ജോഷി* (ആർ.എം.ഒ) എന്നിവർ ആശംസകൾ അർപ്പിച്ചു. *ഡോ: അമൃത മധുകുമാർ* (ഗൈനക്കോളജി )

ഡോ. ജബ്സീർ (ജനറൽ സർജറി) ഡോ: ഷെറിൻ ഷാജി ( ഓർത്തോ പീഡി ക്സ് ) ഡോ: സുബി ( ദന്തൽ വിഭാഗം) ഡോ: ജോഷി (ജനറൽ മെഡിസിൻ) അർഷിദ (ഡയറ്റീഷ്യൻ ) എന്നിവർ മെഡിക്കൽ പരിശോധനക്ക് നേതൃത്വം നൽകി.

പൊതുജനങ്ങൾക്ക്
ലാബ് ടെസ്റ്റുകൾ, അസ്ഥിബ ലക്ഷയ നിർണ്ണയം (ബി എൻ ഡി), യൂറിക് ആസിഡ് ടെസ്റ്റ് ,ബി.പി നിർണ്ണയം എന്നിവ സൗജന്യമായി നൽകി.

ചടങ്ങിൽ *പി.പി.മോഹനൻ* (സെക്രട്ടറി, പി.ആർ.എ) സ്വാഗതവും, *S .ഷാജി* (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!