

ജില്ലാ ശുചിത്വമിഷനില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുജി/പിജി കഴിഞ്ഞവര്‍ക്കും ഇന്റേണ്‍ഷിപ്പിനായി അവസരം ഒരുക്കുന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍, ആറ്റുകാല്‍ പൊങ്കാല എന്നിവയില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഐഎസി പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു.

ഇന്റേണ്‍ഷിപ്പിന് അവസരം
കണ്ടന്റ് ക്രിയേഷന്‍, സോഷ്യല്‍വര്‍ക്ക്, മൊബൈല്‍ വീഡിയോ എഡിറ്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് എന്നീ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയോടുകൂടിയ അപേക്ഷകള്‍ 9496706636 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യുകയോ tsctrivandrum@yahoo.co.in എന്ന ഐഡിയില്‍ മെയില്‍ അയയ്ക്കുകയോ ചെയ്യണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.


