ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയിൽ സഹോദരങ്ങൾ കിണറ്റിൽ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. വഴക്കിനിടയിൽ മണികണ്ഠൻ പവിത്രയുടെ ഫോൺ എറിഞ്ഞ് തകർത്തിരുന്നുവെന്ന് തന്തി ടി വി റിപ്പോർട്ട് ചെയ്യുന്നു. പവിത്രയുടെ ഫോൺ ഉപയോഗം മണികണ്ഠൻ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെ ദേഷ്യത്തെ തുടർന്ന് പവിത്ര കിണിറ്റിൽ ചാടുകയായിരുന്നു.

പവിത്രയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയതിനെ തുടർന്നാണ് മണികണ്ഠനും ജീവൻ നഷ്‌ടമായത്.


