
സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ ഇലകമൺ അയിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അയിരൂർ വില്ലേജ് ഓഫീസിന്റെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഇലകമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കംസൻ ഇലകമൺ അധ്യക്ഷത വഹിച്ച ധർണ്ണ മുൻ പഞ്ചായത്ത് പ്രസിഡന്റും, ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ: ബി ഷാലി ഉദ്ഘാടനം ചെയ്തു.

അയിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ സുരേഷ് സ്വാഗതം പറഞ്ഞ ധർണ്ണയിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ S അൻവർ മൂലയിൽ , ഇലകമൺ പഞ്ചായത്ത് വാർഡ് മെമ്പർമാരായ M ഷൈജി, വിനോജ് വിശാൽ, ലില്ലി ടീച്ചർ,ജിഷ,സലീന കമാൽ, മുൻ ജില്ല പഞ്ചായത്ത് അംഗം സുബൈദബീവി ടീച്ചർ….

മുൻ ബ്ലോക്ക് അംഗം ലീല ഹരിഹരപുരം, രാധാകൃഷ്ണൻ ഇലകമൺ, ഷംസ് കളത്തറ, ഷാജഹാൻ അയിരൂർ,ഷാജിലാൽ ഹരിഹരപുരം,കമാൽ കളത്തറ, ജ്യോഷ്യർ സിംഗ്, ശിവ പ്രസാദ് അയിരൂർ, സനൽ കുമാർ, മണികണ്ഠൻ, ഗോപാൽജി, ജിഷ്ണു, രാജീവ് കളത്തറ, ഷിബു ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു.



