ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെ സംസ്ഥാന തലത്തില്‍ നടത്തി വരുന്ന ”ആരോഗ്യം ആനന്ദം” ക്യാന്‍സര്‍ കെയര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 30 മുതല്‍ 65 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കായി ”അകറ്റാം അര്‍ബുദം” എന്ന പേരില്‍ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

ജില്ലയില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ കോളേജ് അധ്യാപികമാര്‍ക്കും ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് ക്യാമ്പയിന്‍ നടക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 19 മുതല്‍ 27 വരെയാണ് ക്യാമ്പയിന്‍.

ബാങ്ക് ജീവനക്കാര്‍ക്ക് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് എട്ടുവരെയും അങ്കണവാടി ജീവനക്കാരും ആശാപ്രവര്‍ത്തകരും ഫെബ്രുവരി 17,18 തീയതികളിലും ക്യാമ്പയിനില്‍ പങ്കെടുക്കാം.

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് തൊഴിലുറപ്പ് ജീവനക്കാര്‍, അസംഘടിത മേഘലയിലെ ജീവനക്കാര്‍, ഫാക്ടറി ജീവനക്കാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ഈ ദിവസങ്ങളില്‍ ഓരോ വിഭാഗക്കാര്‍ക്കുമായി പ്രത്യേക പരിശോധനാ സൗകര്യവും സ്ഥാപന മേധാവിമാര്‍ സജ്ജീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



