ദേശീയ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഈറ്റ് റൈറ്റ് ‘ വാക്കത്തോണും മേളയും സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 22 ന് രാവിലെ 6.30ന് കവടിയാര്‍ പാര്‍ക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെയാണ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ‘ഈറ്റ് റൈറ്റ് ഇന്ത്യ- ഫ്രീഡം ഫ്രം ഡിസീസ് ആന്‍ഡ് ദി ഫ്രീഡം ടു മേക്ക് ഹെല്‍ത്തിയര്‍ ഫുഡ് ചോയിസസ്’എന്നതാണ് വാക്കത്തോണിന്റെ സന്ദേശം.

ഫെബ്രുവരി 25 ന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഗ്രൗണ്ടിലുള്ള ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ല സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി മുഖ്യ അതിഥിയാകും.

