നടന്‍ മോഹന്‍ലാലിനെ അംബാസഡറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി ∙ അമിത വണ്ണം തടയാൻ ഭക്ഷ്യ എണ്ണ ഉപയോഗം 10% കുറയ്ക്കാനുള്ള പ്രചാരണത്തിൽ നടന്‍ മോഹന്‍ലാലിനെ അംബാസഡറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി അംബാസഡർമാരായി നാമനിർദേശം ചെയ്തത്.

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യന്‍ മനു ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി, നടന്‍ ആര്‍. മാധവന്‍, എംപി സുധാമൂര്‍ത്തി എന്നിവരാണ് അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റു വ്യക്തികള്‍.

അമിതവണ്ണം തടയാനും  ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ അംബാസഡർമാരായി നാമനിർദേശം ചെയ്തതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!