ഇടവ എം. ആർ. മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ( ഫെബ്രുവരി 28) വൈകുന്നേരം 3.30ന് വി. ജോയ്.എം.എൽ.എ നിർവഹിക്കും. ഇടവ ഹാസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ അധ്യക്ഷ ആയിരിക്കും.

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ബാലിക്, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭ.ആർ.എസ്. കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത. എസ്. ബാബു,

ഇടവ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഷിബു തങ്കൻ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എസ്. ബാബു, എം.ആർ.ലൈബ്രറി സെക്രട്ടറി ഇമ്തിയാസ്, പ്രസിഡന്റ് അസ്ലം.ആർ തുടങ്ങിയവർ സംസാരിക്കും. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.

