ടിക് ടോക്കിനെ വിൽക്കാൻ ട്രംപ്

വാഷിങ്ടൻ ∙ ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പനയ്ക്കു നടപടികൾ പുരോഗമിക്കുകയാണെന്നു യുഎസ് . 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.

ജനുവരി 19ന് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്.

ടിക് ടോക്കിനെ പൂർണമായും നിരോധിക്കാനുള്ള മുൻ സർക്കാരിന്റെ ശ്രമങ്ങളിൽനിന്നുള്ള ചുവടുമാറ്റമാണു ട്രംപിന്റെ സമീപനമെന്നാണു വിലയിരുത്തൽ.വിൽപ്പന ചർച്ചകളുടെ മേൽനോട്ടത്തിനു വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾസിനെയും കഴിഞ്ഞ മാസമാണു ട്രംപ് നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!