ബെംഗളൂരു∙ ആഫ്രിക്കൻ – അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണു തനിക്ക് ദുബായ് വിമാനത്താവളത്തിൽ വച്ച് സ്വർണം കൈമാറിയതെന്നു സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു.

ബെംഗളൂരുവിൽ വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ ഓട്ടോറിക്ഷയിൽ കാത്തുനിൽക്കുന്നയാൾക്കു സ്വർണം കൈമാറാനായിരുന്നു നിർദേശം. ഈ വ്യക്തിയെ മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.

VoIP നെറ്റ്‌വർക്കിൽനിന്നാണ് ഫോൺ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിന്റെ ഗേറ്റ് എയിൽനിന്ന് സ്വർണം കൈപ്പറ്റാനും ഇതു ബെംഗളൂരുവിൽ എത്തിക്കാനുമായിരുന്നു നിർദേശം


