ഒറ്റൂർ പഞ്ചായത്തിൽ കൊയ്ത്ത് ഉത്സവം.

ഒറ്റൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഒറ്റൂർ പ്ലാത്തറക്കോണം ഏലായിലെ തരിശായിക്കിടന്ന പത്ത് ഏക്കർ വയലിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു .

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ബി അധ്യക്ഷയായി .വൈസ് പ്രസിഡണ്ട് എൻ ജ യപ്രകാശ് സ്വാഗതം പറഞ്ഞു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി വി പ്രിയദർശിനി മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് മെമ്പർ ഡി എസ് പ്രദീപ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശ്രീമതി ഓ ലിജ, ശ്രീമതി ഡി രാഗിണി .മെമ്പർമാരായ ഷിബി, ലളിതാംബിക, 

കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി പ്രേമവല്ലി, സെക്രട്ടറി ശ്രീമതി ശ്രീലേഖ, ഗോപകുമാർ, ഗിരീഷ് ലാൽ, ലാലു ,ഭാസ്കരക്കുറുപ്പ്, കൃഷി ഇറക്കിയ കർഷകരായ  സുനിൽ, വിജയകുമാർ എന്നിവരും നാട്ടുകാരും പങ്കെടുത്തു .കൃഷി ഓഫീസർ ശ്രീമതി ജസിയ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!