ഇടവ എം.ആർ. മെമ്മോറിയൽ പബ്ലിക് ലൈബ്രറി, ഹരിത ഗ്രന്ഥാലയം ആയതിന്റെ പ്രഖ്യാപനം, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.ബാലിക് നിർവഹിക്കുന്നു.

എം. ആർ. ലൈബ്രറി,
ഹരിത ഗ്രന്ഥാലയമായി

ഇടവ എം ആർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി, ഹരിത ഗ്രന്ഥാലയമായി. ഹരിത ഗ്രന്ഥാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു.

തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലിന്റെ അധീനതയിലുള്ള മുഴുവൻ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം. ആർ. പബ്ലിക് ലൈബ്രറിയും ഹരിത ഗ്രന്ഥാലയമായി മാറിയത്. ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ആർ. അസ്ലം അധ്യക്ഷനായിരുന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എസ്. ബാബു , ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭ.ആർ.എസ്. കുമാർ,

ഇടവ ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബിന്ദു. സി , ഗ്രാമപഞ്ചായത്ത് അംഗം സിമിലിയ, ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ,  ലൈബ്രറി സെക്രട്ടറി ഇമ്തിയാസ്,  സിന്ധു സലിംഖാൻ  തുടങ്ങിയവർ സംസാരിച്ചു. 

തുടർന്ന് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സെമിനാറിൽ നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ  രമ്യ വിശ്വനാഥൻ വിഷയാവതരണം നടത്തി. 

ഗ്രന്ഥശാലയെ ഹരിതാഭമാക്കിയും, ഗ്രന്ഥശാലയും പരിസരവും ശുചീകരിച്ചും, ജൈവാ – ജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ചുമാണ്  ഹരിത ഗ്രന്ഥാലയത്തിന്  ലൈബ്രറി പ്രവർത്തകർ വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!