ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി വർക്കല- ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ


ആശാ വർക്കർമാരും അംഗണവാടി ജീവനക്കാരും സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി വർക്കല- ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വർക്കല മുനിസിപ്പാലിറ്റിയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ശ്രീ.വർക്കല കഹാർ (Ex MLA)ഉദ്ഘാടനം ചെയ്തു.


വർക്കല മണ്ഡലം പ്രസിഡന്റ് ശ്രീ.സജി വേളിക്കാട് അധ്യക്ഷത വഹിച്ചു.ശിവഗിരി മണ്ഡലം പ്രസിഡന്റ് ശ്രീ. എസ്. പ്രശാന്ത് സ്വാഗതം പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് ശ്രീ.പി.എം.ബഷീർ, ഡി.സി.സി. ജനറൽ സെക്രട്ടറി. കെ ഷിബു,


കൗൺസിലർമാരായ സലീം, പ്രദീപ്,മുൻ കൗൺസിലർമാരായ വൈ.ഷാജി, എസ് പ്രസാദ്, എസ്.ജയശ്രീ, കർഷകകോൺഗ്രസ് നേതാക്കളായ എസ് അൻവർ, സൂര്യപ്രകാശ്,ഷാജി സത്യവാൻ, എന്നിവർ സംസാരിച്ചു.





