മുസ്ലിം ലീഗ് പാലച്ചിറ യൂണിറ്റ്, STU മോട്ടോർ തൊഴിലാളി ഫെഡറേഷൻറ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലച്ചിറ മേവ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് വിതരണം STU സംസ്ഥാന ട്രഷറർ ജി മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകൾക്ക് മുൻപ് മദ്യത്തിനും ലഹരിക്കും എതിരെ നിരോധനം കൊണ്ടുവരുകയും അത് നടപ്പാക്കുകയും ചെയ്ത ഒരു വിശ്വാസ പ്രമാണത്തിന്റെ വക്താകളെന്ന നിലയ്ക്ക് ഇന്ന് നാടിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ ഈ പുണ്യ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒപ്പം ലഹരിയെന്ന മഹാവിപത്തിനെതിരെ ഒരുമിച്ച് കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ STU സംസ്ഥാന സെക്രട്ടറി പാലച്ചിറ അൻസാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ D C C ജനറൽ സെക്രട്ടറി ശ്രീ ജോസഫ് പെരേര, STU ജില്ലാ പ്രസിഡന്റ് മംഗലാപുരം ഷാജി, P D P ആക്റ്റിൻ ചെയർമാൻ വർക്കല രാജ്, സലിം എസ്, സാദിഖ് എ തുടങ്ങിയവർ സംസാരിച്ചു

