
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.

ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സിവിൽ സർവ്വീസ് ജീവനക്കാർ രക്തദാനം നടത്തി.ഇതോടനുബന്ധിച്ചു ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം വി. മണിലാൽ നിർവഹിച്ചു. ആർ.എസ് സജീവ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പി.എസ് സന്തോഷ്കുമാർ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ആർ. എം.ഒ ഡോ.കെ. ജോഷി എന്നിവർ രക്തദാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു.


വനിതാ ജീവനക്കാർക്കായി ‘പ്രത്യേകം സജ്ജീകരിച്ച
ഗൈനക്കോളജി വിഭാഗത്തിന് ഡോ. അമൃത മധുകുമാർ
നേതൃത്വം നൽകി.


ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. ഫാത്തിമ പരിശോധന നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ബി പി, ഷുഗർ, ഇസിജി എന്നീ ടെസ്റ്റുകളും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി .


അൻപതോളം ദാതാക്കൾ രക്തദാനം നൽകി.രക്തദാനം നടത്തിയവർക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ S. ഷാജി സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി. ബ്ലഡ് ബാങ്ക് ടെക്നിക്കൽ സൂപ്പർവൈസർ ആർ. ശ്യാം, എന്നിവർ രക്തദാന ശേഖരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ജോയിൻ്റ് കൗൺസിൽ ഭാരവാഹികളായ വി.ബാലകൃഷ്ണൻ, ആർ.സരിത,വി.കെ.മധു, എ.ആർ.അരുൺ ജിത്ത്, വി.സന്തോഷ്, സുൽഫിക്കർ,ദേവീകൃഷ്ണ, ബിജിന,ശ്യാം രാജ്, പ്രമോദ്, ബൈജു ഗോപാൽ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

