ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വേദന രഹിത പ്രസവം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വേദന രഹിത പ്രസവം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ നടന്ന ബോധവൽകരണ പരിപാടി ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

അമ്മയാകുന്നത് ഒരു അത്ഭുതകരമായ യാത്രയാണ്. എന്നിരുന്നാലും, പ്രസവസമയത്ത് ഒരു സ്ത്രീക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ആദ്യത്തെ ഗർഭധാരണമാണെങ്കിൽ മിക്ക സ്ത്രീകൾക്കും വേദന അസഹനീയമായി മാറുന്നു. എന്നിരുന്നാലും ഇന്നത്തെ വിപ്ലവകരമായ പുരോഗതിയോടെ സ്ത്രീകൾക്ക് വേദനയില്ലാത്ത രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നു.

പ്രസവസമയത്ത് വേദന കുറയ്ക്കാനും സ്ത്രീകൾക്ക് അത് ആസ്വദിക്കാനും സഹായിക്കുന്ന ഒരു രീതിയാണ് വേദനയില്ലാത്ത പ്രസവം. പ്രസവസമയത്ത് വേദനയിൽ നിന്ന് ആശ്വാസം നൽകാൻ ഉപയോഗിക്കുന്ന ഒരു ഫലപ്രദമായ മാർഗമാണ് എപ്പിഡ്യൂറൽ അനാൽജെസിയ. ഇത് നൽകുന്ന ഗുണങ്ങൾ അറിഞ്ഞതിനാൽ ധാരാളം സ്ത്രീകൾ ഈ പ്രക്രിയ ഇഷ്ടപ്പെടുന്നു. സെമിനാറിൽ 50 ലേറെ ഗർഭവതികളായ സ്ത്രീകൾ പങ്കെടുത്തു .


മെഡിക്കൽ ഡയറക്ടർ ഡോക്ടർ നിഷാദ് S K , ആർ.എം.ഒ ഡോക്ടർ ജോഷി എന്നിവർ സെമിനാറിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

ഡോക്ടർ അതുൽ വേദന രഹിത പ്രസവത്തെ കുറിച്ചും , അതിൻ്റെ ആവശ്യകതയെക്കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി .

ഗൈനക്കോളജിസ്റ്റ്മാരായ ഡോ: ജസ്ന ഹാഷിം ,ഡോ: അമൃത മധുകുമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

സെമിനാറിന് നേതൃത്വം നൽകിയ ഡോ: ആതുൽ അവർകളെ ഹോസ്പിറ്റൽ സെക്രട്ടറി മെമൻ്റോ നൽകി ആദരിച്ചു

ഡോ: ജസ്ന ഹാഷിം സെമിനാറിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. വേദന രഹിത പ്രസവത്തിനുള്ള സൗകര്യം മിതമായ നിരക്കിൽ ഹോസ്പിറ്റലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!