വാർഷിക പൊതുയോഗവും,മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും
തിരുമല: വലിയവിള 620-നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ 91-മത് വാർഷിക പൊതുയോഗവും,80 വയസ്സ് തികഞ്ഞ 71 മുതിർന്ന കരയോഗാംഗങ്ങളെ പൊന്നാടയണിയിച്ച് മെമൻ്റൊ നൽകി ആദരിക്കൽ ചടങ്ങും കരയോഗം പ്രസിഡന്റ് ശ്രീ വി സുകുമാരൻ നായരുടെ അദ്ധ്വക്ഷതയിൽ എൻ എസ് എസ് വൈസ്പ്രസിഡന്റ് ശ്രീ എം സംഗീത് കുമാർ ഭദ്രദീപം കത്തിച്ച് ഉൽഘാടനം ചെയ്തു. തുടർന്ന് എൻ എസ് എസ് വൈസ് പ്രസിഡന്റായി ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിച്ച് ആദരണീയനായ ശ്രീ എം സംഗീത് കുമാർ അവർകളെ കരയോഗം പ്രസിഡന്റ്,വനിതാ സമാജം പ്രസിഡന്റ്,പ്രതിനിധിസഭാംഗം,താലൂക്ക് യൂണിയൻ അംഗം എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.

മുതിർന്ന കരയോഗാംഗങ്ങളെ പൊന്നാടയണിയിച്ചും മെമൊൻ്റൊ നൽകിയും വൈസ് പ്രസിഡന്റ് ശ്രീ എം. സംഗത് കുമാർ ആദരിച്ചു. വിവിധ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗാംഗങ്ങളുടെ കുട്ടികൾക്കുള്ള 45,000/- രൂപയുടെ ക്യാഷ് പുരസ്കാരവും, മികച്ച കർഷക പുരസ്‌കാരവും വൈസ്പ്രസിഡന്റും,
മേഖല കൺവീനറും ചേർന്ന് വിതരണം ചെയ്തു.
കരയോഗം വൈസ് പ്രസിഡന്റ് ശ്രീ വിമലാലയം ശശി സ്വാഗതപ്രസംഗവും,
മേഖല കൺവീനർ അഡ്വക്കേറ്റ് എം.കൃഷ്ണകുമാർ,
കരയോഗം വനിതാ സമാജം പ്രസിഡന്റ്
ശ്രീ.ആർ സുഷമാബായി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
കരയോഗം സെക്രട്ടറി ശ്രീ എസ് കൃഷ്ണൻ നായർ 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചും, കരയോഗം ഖജാൻജി ശ്രീ എസ് ജയകുമാർ നായർ 2022-23 വർഷത്തെ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചും സംസാരിച്ചു. കരയോഗം ജോയിൻ്റ് സെക്രട്ടറി ശ്രീ ടി.വി സതീഷ്ബാബു കൃതജ്ഞത രേഖപെടുത്തി.

