
വർക്കല: 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ സെക്രട്ടറിയായി ശ്രീമദ് ഋതംഭരാനന്ദ സ്വാമിയെ ഇന്നു ചേര്‍ന്ന ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. ദീര്‍ഘകാലം ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വാമികള്‍ നിലവിൽ ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയും ശിവഗിരി സെന്‍ട്രല്‍ സ്കൂളുകളുടെ മാനേജരുമാണ്.
തീര്‍ത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമിയെയും ബോർഡ് യോഗം തെരഞ്ഞെടുത്തു.
