ഗുരുദേവ ദര്‍ശനം നടപ്പാക്കി ലോക സമാധാനം സ്ഥാപിക്കണം: ശിവഗിരി മഠം


ഗുരുദേവ ദര്‍ശനം നടപ്പാക്കി ലോക സമാധാനം സ്ഥാപിക്കണം:
ശിവഗിരി മഠം

ശിവഗിരി : ലോകത്ത് അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേലും പാലസ്തീനും ഇതര അറബ് രാജ്യങ്ങളും പരസ്പരം പോരാടി ലോകത്തിന്‍റെ തന്നെ സമാധാനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ څപൊരുതുജയിപ്പതസാധ്യംچ മതമല്ല വലുത് മനുഷ്യനാണ് څമതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിچ എന്ന ശ്രീനാരായണഗുരുദേവന്‍റെ മനുഷ്യത്വദര്‍ശനം കൊണ്ടുമാത്രമേ പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. ആയതിനാല്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഐക്യരാഷ്ട്ര സഭയിലൂടെ ഗുരുദേവ തത്വദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ പ്രശ്ന പരിഹാരത്തിന് എത്രയും വേഗം മുന്നിട്ടിറങ്ങണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘംട്രസ്റ്റിന്‍റെ 96-ാം വാര്‍ഷികപൊതുയോഗം അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.

ഗുരുദേവന്‍റെ അവതാരം കൊണ്ട് ജാതിഭേദത്തെ ദൂരീകരിക്കാനും രാജ്യത്തെ തീര്‍ത്ഥാലയമാക്കാനും കഴിഞ്ഞു എങ്കിലും ഇപ്പോഴും ജാതിഭേദത്തിന്‍റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലും ഒളിഞ്ഞിരിക്കുന്നതായി കാണുന്നതില്‍ ശിവഗിരിമഠം ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഭരണസിരാകേന്ദ്രങ്ങള്‍ ഇപ്പോഴും തമ്പുരാന്‍ കോട്ടകളായി വാഴുന്നു. ചില ക്ഷേത്രങ്ങളില്‍ മന്ത്രിമാരു പോലും അയിത്താചരണത്തിന് വശംവദരാകുന്നു. ചില പ്രമുഖ ക്ഷേത്രങ്ങളില്‍ പിന്നോക്ക ജനവിഭാഗ ങ്ങള്‍ക്ക് പൂജാരിമാരാകാനോ ശ്രീനാരായണഗുരുദേവകൃതികളായ സ്തോത്രങ്ങള്‍ ആലാപനം ചെയ്യാനോ പാടില്ല. അയിത്തം കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെങ്കിലും പ്രമുഖ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ തെരെഞ്ഞെടുക്കുമ്പോള്‍ അപേക്ഷകര്‍ ബ്രാഹ്മണരായിരി ക്കണമെന്നും, ഇപ്പോള്‍ അതിനുമപ്പുറത്ത് ക്ഷേത്രത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി അപേഷിക്കുന്നവരും ബ്രാഹ്മണര്‍ തന്നെയായിരക്കണമെന്നുള്ള തീരുമാനവും കൈക്കൊണ്ടിരി ക്കുന്നു.  അയിത്തവും ജാതിഭേദവും ഇല്ലാതാക്കി എല്ലാ വിശ്വാസികള്‍ക്കും തുല്യമായ സാമൂഹിക നീതി കൈവരുത്തുവാന്‍ സംസ്താന സര്‍ക്കാര്‍ ഇടപെടണമെന്നും ഏകലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിദിനമായ സെപ്തംബര്‍ 21 (കന്നി 5) ഏകലോകസദ്ഭാവനാദിനമായി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!