നവകേരള സദസ്സ് ഇടവയിൽ സംഘാടകസമിതി രൂപീകരിച്ചു

ഇടവ : മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഇടവ ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ സമ്മേളനം അഡ്വ. വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശുഭ ആർ എസ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, വി സതീശൻ, ബിന്ദു. സി. ഇടവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശാങ്കൻ, വർക്കല താലൂക്ക് തഹസീൽദാർ അജിത് ജോയ്, ഇടവ വില്ലേജ് ഓഫീസർ അൻസാരി H,സെക്രട്ടറി ആർ. അനിൽകുമാർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
ഡിസംബർ 20ന് ശിവഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായാണ് ഇടവ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചത്.

വർക്കല നിയോജകമണ്ഡലത്തിലെ ആദ്യ സംഘാടകസമിതി രൂപീകരണമാണ് ഇടവ വെൺകുളം ഗവ. എൽപിഎസിൽ നടന്നത്. പൗരപ്രമുഖർ, ഉദ്യോഗസ്ഥ, ജനപ്രതിനിധി കൾ, കുടുംബശ്രീ അയൽക്കൂട്ടം പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധികൾ, അംഗനവാടി ജീവനക്കാർ, ആശാവർക്കർമാർ, വ്യാപാരി വ്യവസായ പ്രതിനിധികൾ, ഓട്ടോ ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ, ബാങ്കുകളുടെ പ്രതിനിധികൾ, അധ്യാപക പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്ന യോഗത്തിൽ ജനറൽ കമ്മിറ്റിയും വർക്കിംഗ് കമ്മിറ്റികളും രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ചെയർമാനും സെക്രട്ടറി ആർ അനിൽകുമാർ കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
