
രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

പെൻഷൻ പരിഷ്കാരങ്ങൾക്ക് മുൻകാല പ്രാബല്യം നിഷേധിക്കുന്ന കേന്ദ്ര സിവിൽ സർവീസ് നിയമഭേദഗതി പിൻവലിക്കുക, ഭരണഘടന മൂല്യങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും എതിരായ യുജിസി നിയമഭേദഗതി പിൻവലിക്കുക, തടഞ്ഞുവെച്ച യുജിസി ഏഴാം ശമ്പള പരിഷ്കരണത്തിനുള്ള കേന്ദ്രസർക്കാർ ഗ്രാന്റ് ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റിട്ടയേർഡ് കോളേജ്-സർവ്വകലാശാല അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.


