ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം 28 ന് നടക്കും

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം 28 ന് നടക്കും

സംസ്ഥാന സർക്കാറിന്റെ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും ഞെക്കാട് വി.എച്ച്.എസ്.എസും സംയുക്തമായി നടത്തിയ ഡയറ്ററ്റിക് എയ്ഡ് കോഴ്സിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ചൊവ്വാഴ്ച (28 -11 -2023 ) പകൽ 10 മണിക്ക് മിഷൻ ആശുപത്രിയിൽ നടക്കും.

6 ദിവസം നീണ്ടു നിന്ന ക്ലാസുകൾക്ക് ഡയറ്റീഷ്യൻ ശ്രുതി പ്രമോദ് നേതൃത്വം നൽകി. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തിരു: ജില്ല പഞ്ചായത്ത് അംഗം വി .പ്രിയദർശിനി ഉദ്ഘാടനം നിർവഹിക്കും.

ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ റ്റിറ്റി പ്രഭാകരൻ , ഡയറക്ടർ ഡോ. നിഷാദ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്സ് ഷാജി, നഴ്സിംഗ് സൂപ്രണ്ട് ബീന, ഞെക്കാട് എച്ച് എസ് എസ് പ്രിൻസിപ്പാൾ താജുദ്ദീൻ അധ്യാപകരായ സ്മിത , അഭിലാഷ്, പി.ടി.എ പ്രസിഡൻറ് ഷാജി കുമാർ എന്നിവ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!