‘UDF സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് ശരിയായില്ല; അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു’; അടൂര്‍ പ്രകാശ്

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തതെന്ന് അടൂർ പ്രകാശ് പറഞ്ഞു. യു ഡി എഫ് ആരെ നിർത്തിയാലും പിന്തുണക്കുമെന്ന് അൻവർ ആദ്യം പറഞ്ഞിരുന്നു. അതിന് ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അൻവർ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമർശം പിൻവലിക്കും എന്നാണ് പ്രതീക്ഷയെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രസ്താവന പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പർ ആക്കും. ഇക്കാര്യം അൻവറുമായി സംസാരിച്ചു. അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. അൻവർ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിക്കണം. അസോസിയേറ്റ് മെമ്പർ ആകാമെന്നത് നേരത്തെ തീരുമാനിച്ചത്. പരാമർശം പിൻവലിക്കണമെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതെന്ന് അടൂർ പ്രകാശ് പറഞ്ഞു.

തൃണമൂലിനെ മുന്നണിയിൽ എടുക്കുന്നതിൽ തങ്ങൾക്ക് തീരുമാനമെടുക്കാൻ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പർ ആക്കുന്നതെന്ന് അദേഹം പറഞ്ഞു. വിജയ സാധ്യത ഇല്ല എന്ന് കാലേക്കൂട്ടി പ്രഖ്യാപിക്കാൻ ആവില്ല. രാഷ്ട്രീയ പോരാട്ടം വരുന്നതാണ് നല്ലത്. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്ന് അടൂർ‌ പ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം ഘടകകക്ഷി ആക്കാതെയുള്ള യുഡിഎഫ് നീക്കം അൻവർ അംഗീകരിച്ചേക്കില്ല. അൻവർ നാളെ രാവിലെ 9ന് മാധ്യമങ്ങളെ കാണും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!