മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ പി വിശ്വനാഥൻ.

83 വയസായിരുന്നു

കുന്നംകുളം, കൊടകര മണ്ഡലങ്ങളിൽ നിന്നും 6 തവണ എംഎൽഎ ആയി.

1991- 94, 2004 – 2005 എന്നിങ്ങനെ 2 തവണ വനം മന്ത്രിയായിട്ടുണ്ട്.

തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ.
യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!