വാന്‍ ഹായ് 503 തീപിടുത്തം; പരിക്കേറ്റവരെ മം​​ഗലാപുരത്ത് എത്തിക്കും

കേരള തീരത്ത് അന്താരാഷ്ട്ര കപ്പൽ (Ship) ചാലിൽ തീപിടിച്ച വാൻഹായ് 503 കപ്പൽ കത്തുന്നത് തുടരുന്നു. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. കപ്പൽ കത്തുന്നത് തുടരുകയാണ്. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട്. ​ഗുരുതര പരിക്കേറ്റവരെ ​ഹെലികോപ്റ്റർ മാർ​ഗം മം​​ഗലാപുരത്ത് എത്തിക്കും. പരിക്കേറ്റവരെല്ലാം നിലവിൽ ഐഎൻഎസ് സൂറത്തിലാണ്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു.

രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ് സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം സി 144 വിമാനം രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!