സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാന്‍ കഴിയില്ല’; വി ഡി സതീശന്‍

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത ഉള്ള കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാന്‍ കഴിയില്ല. ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാന്‍ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമസ്ത പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ മാറ്റം വലുതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത ചരിത്രം – കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ചിലര്‍ മലപ്പുറത്തെ കുറിച്ചും മലബാറിനെ കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദര്‍ഭത്തില്‍ അതിലൊന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!