മലാപറമ്പ് സെക്‌സ് റാക്കറ്റ്; പ്രതി ചേര്‍ത്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതി ചേര്‍ത്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്‌കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണനാണ് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തിരുന്നു. രണ്ടു പൊലിസ് ഡ്രൈവര്‍മാരെയും അപ്പാട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ് പ്രതിചേര്‍ത്തത്. സെക്‌സ് റാക്കറ്റിലൂടെ വരുമാനം നേടി എന്ന കണ്ടെത്തലലിലാണ് പൊലിസ് ഡൈവര്‍മാരെ പ്രതിചേര്‍ത്തത്.

മലാപറമ്പിപ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തത്. കോഴിക്കോട് വിജിലന്‍സിലെയും ‘കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരെയ കെ ഷൈജിത്ത്,കൈ സനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത് .സെക്‌സ്‌റാക്കറ്റിലൂടെ ഇരുവരും വരുമാനം നേടി എന്നതാണ് പൊലീസ് കണ്ടെത്തല്‍.

പ്രധാന പ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നും പൊലിസ് ഡ്രൈവര്‍മാരെ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.ഇതില്‍ നിന്നാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിലൂടെ സ്ഥിരികരിക്കുന്നത്.അപ്പാട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ നിമിഷ് എന്ന ആളെയും പ്രതി ചേര്‍ത്തു. കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയുള്ളതായും പൊലിസ് പറഞ്ഞു.നേരത്തെ 6 സ്ത്രികള്‍ ഉള്‍പ്പെടെ 9 പേര്‍ റെയ്ഡിന് പിന്നാലെ പിടിയിലായിരുന്നു.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!