
ജൂൺ 14 _ ലോക രക്തദാന ദിനം ആചരിച്ചു

Blood Donation Camp
World Blood Donor Day
“Give Blood, Give Hope, Together we Save Lives“

സന്നദ്ധ രക്ത ദാനത്തിന്റെ പ്രാധാന്യം അടയാളപെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും 14 ജൂൺ ലോക രക്ത ദാതാ ദിനമായി ആചരിക്കുന്നു. “രക്തം നൽകു, പ്രതീക്ഷ നൽകൂ: ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു.” ഈ സന്ദേശം ഉൾക്കൊണ്ട് ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും ,വർക്കല റെയിൽവേ സ്റ്റേഷൻ നിർമ്മാണ ജോലികൾ നിർവ്വഹിക്കുന്ന കെ-റെയിലിൻ്റെ സബ്ബ് വിഭാഗമായ സോളിഡ് സ്‌ട്രക്ചർ എഞ്ചിനീയറിംഗ് ഗ്രൂപ്പും സംയുക്തമായി ജൂൺ 14 ന് രാവിലെ 10 മണി ക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ വച്ചു സന്നദ്ധ രക്തദാന ദിന ക്യാമ്പ് സംഘടിപ്പിച്ചു.

വർക്കല റെയിൽവേ സ്റ്റേഷൻ പ്രോജക്ട് അതോറിറ്റി
പ്രോജക്ട് ടീം ലീഡർ എ.കതിർവേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ശശി പിള്ള (വൈസ് പ്രസിഡൻറ് ,സോളിഡ് സ്ട്രക്ചർ ) സ്വാഗതവും സി പ്രസന്നകുമാർ( വർക്കല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്), എസ് ഷാജി ( അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) ഡോ: അരൂജ ( മെഡിക്കൽ ഓഫീസർ) ശ്രീ. ജയേഷ് ( വർക്ക് കോഡിനേറ്റർ, K – റെയിൽ) ആശംസയും R ശ്യാം ( ടെക്നിക്കൽ സൂപ്പർവൈസർ ബ്ലഡ് ബാങ്ക്) ഹോസ്പിറ്റൽ നന്ദിയും രേഖപ്പെടുത്തി.


ശിവഗിരി SN കോളേജിലെ NCC കേഡറ്റ് വിദ്യാർത്ഥികൾ, കരാർ കമ്പനി ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുൾപ്പടെ അൻപതോളം പേർ രക്തദാനം നടത്തി.ശിവഗിരി ശ്രീ നാരായണ കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സും, സ്കിറ്റും അവതരിപ്പിച്ചു.




