
സേവാഭാരതി ആംബുലൻസ് സർവീസ് ആരംഭിക്കും

ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിനും, ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിനും സേവാഭാരതി ഇടവാ മേഖല സമ്മേളനം തീരുമാനിച്ചു. സ്വന്തമായി ആംബുലൻസ് വാങ്ങി സർവീസ് നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

അഭ്യുദയകാംക്ഷി സൗജന്യമായി നൽകുന്ന വസ്തുവിലാണ് ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്. കഴിഞ്ഞദിവസം ഇടവ പാറയിൽ എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ ചേർന്ന സേവാഭാരതിയുടെ ഇടവ മേഖല സമ്മേളനമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം സേവാ സന്ദേശം നൽകി സേവാഭാരതി ജില്ല ആരോഗ്യ സെൽ കൺവീനർ വി.എം. മനു നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് എസ്. ദിനേശ് അധ്യക്ഷനായിരുന്നു. ഐ. സന്തോഷ് കുമാർ, ജി. ബദരി നാഥ് എന്നിവർ സംസാരിച്ചു. സംഘടനയുടെ ഇടവ മേഖലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

എസ്. ദിനേശ് ( പ്രസിഡന്റ് ), രാജേന്ദ്രൻ നായർ. വി , ബിജു. പി ( വൈസ് പ്രസിഡന്റ് ), ഐ. സന്തോഷ് കുമാർ (സെക്രട്ടറി), ഷീബ. ആർ , രതീഷ്. എച്ച് ( ജോയിന്റ് സെക്രട്ടറി ), വന്ദന നായർ ( ട്രഷറർ ).


