സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; വി ശിവന്‍കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ അംഗീകാരം കൂടിക്കൂടി വരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അതിശയോക്തി അല്ല. സ്വരാജിന് നെഗറ്റീവ് വോട്ടുകള്‍ ഇല്ല. എതിരാളികള്‍ക്ക് നെഗറ്റീവ് വോട്ടുകള്‍ മാത്രമേയുള്ളൂ. എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം. രാജ്യത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുമ്പോള്‍ രാജ്ഭവനേ കാവിവല്‍ക്കരിക്കുന്നതില്‍ അതിശയോക്തിയില്ല. കാവിവല്‍ക്കരണത്തിനു വേണ്ടിയല്ല രാഷ്ട്രപതി അദ്ദേഹത്തെ ഗവര്‍ണര്‍ ആക്കിയത് എന്ന് തിരിച്ചറിയണം. വന്ന ആദ്യ ആഴ്ചകളില്‍ അദ്ദേഹം നല്ല കുട്ടിയായിരുന്നു. അങ്ങനെ തുടരുന്നതാണ് നല്ലത്.

ഹൈസ്‌കൂള്‍ സമയമാറ്റം,നിലവില്‍ യാതൊരു പരാതിയും വന്നിട്ടില്ല. സമസ്തയുടെ അഭിപ്രായം പരാതിയായി പരിഗണിക്കണമെങ്കില്‍ ആവാം. സര്‍ക്കാരിന് ഒരു കടുംപിടുത്തവുമില്ല. കോടതി നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത്. പരാതിയില്ലാത്ത പശ്ചാത്തലത്തില്‍ കോടതി പറഞ്ഞത് നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂ. രണ്ട് മുതല്‍ പത്ത് വരെ ക്‌ളാസുകളില്‍ കഴിഞ്ഞ വര്‍ഷം 28,87,607 കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം 28,87,607 വിദ്യാര്‍ത്ഥികളായി. കൂടുതലായി എത്തിയത് 40,906 വിദ്യാര്‍ത്ഥികള്‍. ഒന്നാം ക്ലാസ്സില്‍ പ്രവേശിച്ച കുട്ടികള്‍. കഴിഞ്ഞ വര്‍ഷം 2,50,986. ഈ വര്‍ഷം 2,34,476. കുറവ് വന്നത് 16,510. ജനന നിരക്ക് കുറഞ്ഞതാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണം. അണ്‍ എയിഡഡ് മേഖലയില്‍ ഇത്തവണ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത് 47,863 കുട്ടികള്‍. കഴിഞ്ഞ വര്‍ഷം 47,862 കുട്ടികളാണ്.

ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം അധ്യാപക നിയമനങ്ങളും സ്ഥലം മാറ്റങ്ങളും മെയ് മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുന്നത് ആദ്യമായാണ്. സാധാരണ സ്‌കൂള്‍ തുറന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇതൊക്കെ നടക്കുന്നത്. ഇത് മൂലം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചു. പാചക തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍. 12500 മുതല്‍ 13500 രൂപ വരെയാണ് കേരളത്തിലെ പാചക തൊഴിലാളികളുടെ വേതനവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!