ബിജെപി ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം, അതിന് പിന്തുണ നല്‍കുന്നത് സിപിഎം രമേശ് ചെന്നിത്തല

എംവി ഗോവിന്ദന്റെ ആര്‍എസ്എസ് കൂട്ടുകെട്ട് പരാമര്‍ശം നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആര്‍എസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തര്‍ധാര. ഇപ്പോഴത്തെ പരാമര്‍ശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂര്‍മ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ബിജെപി ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നല്‍കുന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയം സുനിശ്ചിതം. എല്‍ഡിഎഫിന്റെ കള്ളപ്രചരണം ജനം തിരിച്ചറിയും. പിവി അന്‍വര്‍ പിടിക്കുക എല്‍ഡിഎഫ് വോട്ടുകള്‍ മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

എം സ്വരാജ് ഞങ്ങളെ പഠിപ്പിക്കേണ്ട. എം സ്വരാജ് എംവി ഗോവിന്ദനെക്കാള്‍ വളര്‍ന്നിട്ടില്ല. സ്വരാജ് പാര്‍ട്ടി സെക്രട്ടറി ആകുമ്പോള്‍ പഠിപ്പിക്കാന്‍ വന്നാല്‍ മതി. ചരിത്ര വസ്തുതകള്‍ ആര്‍ക്കും മറച്ചു പിടിക്കാനാവില്ല. എംവി ഗോവിന്ദന്‍ വീണിടിത്ത് കിടന്ന് ഉരുളുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി എം വിഗോവിന്ദന്‍ രംഗത്തെത്തി. ആര്‍എസ്എസുമായി സിപിഐഎമ്മിന് കൂട്ട് കെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയും ഇല്ല. ഒരു ഘട്ടത്തിലും സിപിഐഎമ്മിന് ആര്‍എസ്എസുമായി രാഷ്ട്രീയ സഖ്യമില്ല.

കോണ്‍ഗ്രസ് അങ്ങനെ അല്ല, വിമോചന സമരത്തില്‍ സഹകരിച്ചു .ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട് മതനിരപേക്ഷ നിലപാടാണ് എന്നും സിപിഐഎം ഉയര്‍ത്തിപ്പിടിച്ചത് ആര്‍എസ്എസും കോണ്‍ഗ്രസും വടകരയിലും ബേപ്പൂരിലും സഖ്യമുണ്ടാക്കി .ആ സഖ്യത്തേയും ഇടതുപക്ഷം തോല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!