‘ഗാസയ്ക്കും ഇറാനും നേരെയുള്ള ഇസ്രയേൽ യുദ്ധങ്ങൾ അവസാനിപ്പിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

ഗാസയ്ക്കും ഇറാനും നേരെയുള്ള ഇസ്രയേൽ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം ജി ഗോവിന്ദൻ മാസ്റ്റർ. ലോകത്ത് വലിയ സംഘർഷം കൂടുന്നു. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സർക്കാരുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം.

ഇറാനെതിരെ ഇസ്രയേൽ നീക്കത്തെ അമേരിക്ക അപലപിക്കുന്നില്ല എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.ഇറാനെ എതിർക്കാൻ ഒരു അധികാരവും ഇല്ലാത്ത ഇസ്രയേലാണ് അവർക്കെതിരെ യുദ്ധം നടത്തുന്നത്. അമേരിക്കൻ സാമ്രാജ്യത്വ മുഖത്തിന് ജൂനിയർ മുഖമായി ഇന്ത്യ മാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!