വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിന് മുന്നിൽ ആയി പുതിയ കവാടം തുറന്നു

റെയിൽവേ സ്റ്റേഷനിൽ പുതിയ കവാടം.

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ  കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിന് മുന്നിൽ ആയി പുതിയ കവാടം തുറന്നു. പുതിയ കവാടം നടപ്പാതയുടെ തൊട്ടരികിൽ ആയതുകൊണ്ട് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനും, പുറത്തുപോകാനും യാത്രക്കാർക്ക് വളരെ സൗകര്യമായി മാറിയിരിക്കുന്നു.

ഇതുവരെ പുതിയ കെട്ടടത്തിന്റെ രണ്ട ഘട്ടം കെട്ടിഉയർത്തുകയും, മൂന്നാം ഘട്ടം പണി ആരംഭിക്കാൻ പഴയ സ്റ്റേഷൻമാസ്റ്റർ ഓഫീസും കാത്തിരിപ്പു കേന്ദ്രവും, പൊളിക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. 51 വർഷം പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റേഷൻ മാസ്റ്ററിന്റെ പുതിയ  ഓഫീസ് വടക്കേ വശത്ത്  രണ്ടാം നിലയിൽ ആരംഭിച്ചതിനുശേഷം ആണ് പഴയ കെട്ടിടം പൊളിച്ചു മൂന്നാം ഘട്ടം കെട്ടിടത്തിന്റെ പണികൾ  ആരംഭിക്കുന്നത്.

ബുക്കിംഗ് ഓഫീസ് റിസർവേഷൻ ഓഫീസ് തുടങ്ങിയവ നിലനിർത്തി കൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ പണികൾ നടക്കുന്നത്. സ്റ്റേഷൻ കൺസൾട്ടേഷൻ കമ്മിറ്റി അംഗങ്ങൾ ഡോ ജയരാജു, അഡ്വക്കേറ്റ് ആർ അനിൽ, രാജേന്ദ്രൻ, സുഭാഷ്, ബ്രഹ്മാസ് മോഹനൻ തുടങ്ങിയവരും വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രവർത്തകരുമായി പുതിയ കെട്ടിടത്തിന്റെ പണികൾ വീക്ഷിച്ചു.

റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും, റോഡിൽ വെള്ളക്കെട്ടിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും  നിർദ്ദേശിച്ചു.പുതിയ ഓട്ടോ ടാക്സി സ്റ്റാൻഡിന്റെ ഉദ്ഘാടനം സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!