തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു.
അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ എഴുപതോളം താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നതോടൊപ്പം വലിയ ജനപങ്കാളിത്തവുമുള്ള ചിത്രമാണ്. എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. സർവ്വീസ്സിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കുാപാത്രത്തിന്റെ ഔദ്യോഗികവും വ്യക്തി ജീവിതവും കോർത്തിണക്കി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. സംഘർഷങ്ങളും, സസ്പെൻസും, സംഘട്ടനവും വൈകാരിക മുഹൂർത്തങ്ങളുമാക്കെ കോർത്തിണക്കിയ ക്ലീൻ എന്റെർടൈനർ ആണ് ഈ ചിത്രം. സിദ്ദിഖ്, ഷമ്മിതിലകൻ, ഇന്ദ്രൻ സ് ബാബുരാജ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സാദിഖ്, അസീസ് നെടുമങ്ങാട്ട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, കെ.കെ.സുധാകരൻ, അശ്വതി മനോഹരൻ, റിനി ശരണ്യ, അനഘ സുരേന്ദ്രൻ എന്നിവർ പ്രധാന താരങ്ങളാണ്.

ജിനു.വി. ഏബ്രഹാമിന്റേതാണ് തിരക്കഥ. കടുവയുടെ വൻ വിജയത്തിനു ശേഷം ജിനു.വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഗൗതം ശങ്കർ.എഡിറ്റിംഗ് – സൈജു ശീധർ.കലാസംവിധാനം – ദിലീപ് നാഥ്.മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും – ഡിസൈൻ – സമീരാ സനീഷ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.
വാഴൂർ ജോസ് ഫോട്ടോ സിനറ്റ് സേവ്യർ

