
തിരുവനന്തപുരം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ, ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം, ആകെ 80 സെന്റീമീറ്റർ ഇന്ന് (ജൂലൈ 26) രാവിലെ 9 മണിക്ക് ഉയർത്തും.

അരുവിക്കര ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ, ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ, 25 സെന്റീമീറ്റർ വീതം, ആകെ 125 സെന്റിമീറ്റർ കൂടി (ആകെ 150 സെന്റിമീറ്റർ) ഇന്ന് (ജൂലൈ 26) രാവിലെ 9 മണിക്ക് ഉയർത്തും.

ഈ സാഹചര്യത്തിൽ ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 26.ജൂലൈ 2025, 07.47 എ.എം)

