
ട്രാൻസ്ജെൻഡർ ഫെസ്റ്റ്: അവാർഡിന് അപേക്ഷ ക്ഷണിച്ചു

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആഗസ്റ്റ് 21, 22, 23 തീയതികളില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ക്യാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. സമൂഹത്തില്‍ കലാ, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരഭത്വം എന്നീ മേഖലകളിലല്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സിബിഒ/എൻ.ജി.ഒ യ്ക്കും അവാർഡിന് അപേക്ഷിക്കാം.

അപേക്ഷ ഫോറവും, മാനദണ്ഡങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍ (www.sjd.kerala.gov.inhttp://www.sjd.kerala.gov.in) ലഭ്യമാണ്. അവാര്‍ഡിനായി നോമിനേഷന്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷയും നോമിനേഷനും ആഗസ്റ്റ് 5 നുള്ളില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.


