തീര്‍ത്ഥാടന കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവഗിരിയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും വിവിധ ജില്ലകളില്‍ നിന്നും ഭക്തര്‍ എത്തിച്ചു തുടങ്ങി.

ഗുരുധര്‍മ്മ പ്രചരണസഭ കോട്ടയം ജില്ലാക്കമ്മിറ്റി നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും ആലപ്പുഴ ജില്ലാക്കമ്മിറ്റി വിശ്വഗാജി മഠത്തില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങളുമായി തിരിച്ചത്. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി മഠം പി.ആര്‍.ഒ., ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മ പ്രചരണസഭാ വൈസ്പ്രസിഡന്‍റ് അനില്‍ തടാലില്‍, രജിസ്ട്രാര്‍ അഡ്വ. എം. മധു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.

