നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു


നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും ചലച്ചിത്ര സീരിയൽ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാട്  ആയിരുന്നു താമസം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന്
ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


സംസ്കാരം ചൊവ്വാഴ്ച 5ന് പാളയം
മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: അയിഷ അബ്ദുൽ അസീസ്.
മക്കൾ: അജിത് ഖാൻ, ഷമീർഖാൻ.
മരുമകൾ: ഹന

1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത
പ്രേമഗീതങ്ങൾ ആണ്‌ ആദ്യ സിനിമ.


നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ്
ജനിച്ചത്.

ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാഴ്സ് ബിരുദം നേടിയിരുന്നു.

മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി,
ഗർഭശ്രീമാൻ, സക്കറിയയുടെ
ഗർഭിണികൾ തുടങ്ങി ഒട്ടേറെ പ്രമുഖ
ചിത്രങ്ങളിൽ അഭിനയിച്ചു.

തമിഴിലും മലയാളത്തിലുമായി ഒട്ടേറ
ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ
ഇടവേളയ്ക്ക് ശേഷം 2011ൽ “ചൈനാ
ടൗൺ” എന്ന ചിത്രത്തിലൂടെ
സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.
ജനശ്രദ്ധ നേടിയ പ്രിഥ്വിരാജ് ചിത്രമായ “ജനഗണമന’യിലാണ്
ഒടുവിൽ അഭിനയിച്ചത്.

ശംഖുമുഖം,വെളുത്ത ക്രതീന, കടമറ്റത്തു കത്തനാർ,
സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!