ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നാളികേര വികസന ബോർഡിൻറെ പവലിയൻ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാഗാ നന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിധംഭ രാനന്ദ ,മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, പ്രതിഭ അശോകൻ, സുനി ലീ,എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ: എം ജയരാജു, തുടങ്ങിയവർ പങ്കെടുത്തു.

