

നബിദിനത്തോടനുബന്ധിച്ചു യൂത്ത് ആർച്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5ന് വൈകിട്ട് 4ന് ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിൽ മതസൗഹാർദ്ദ സംഗമം സംഘടിപ്പിക്കും. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശവുമായി പ്രമുഖ മതപണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസി(ശാന്തിഗിരി ആശ്രമം), സ്വാമി ജ്ഞാന തീർത്ഥ(ശിവഗിരി മഠം),റവ.ഫാ.ജോഷി മായംപറമ്പിൽ, ഹാഫിസ് അൽ അമീൻ മനാരി അൽ ഖാസിമി, അഡ്വ.വി.ജോയി എം.എൽ.എ, വർക്കല കഹാർ, പ്രൊഫ.അലിയാർ, എ.ബാലിക്, എസ്.സജിത്റോയി, തുസീധരൻനായർ നമ്പച്ചൻവീട്, നിസഫ് അഹമ്മദ്, സുരേഷ്‌കുമാർ, സുനിൽകുമാർ,ബൈന മണി, ഇടവ സുരേഷ് തുടങ്ങിയവർ സംസാരിക്കും.

ഇടവപഞ്ചായത്തിലെ നിർദ്ധനകുടുബങ്ങളിൽ നിന്നും അർഹതപ്പെട്ടവർക്ക് ചികിത്സാസഹായം വിതരണം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ ഇടവ പഞ്ചായത്തിലെ നാല് ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകും.രാത്രി 8ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള.




