ഇടവയിൽ കുടുംബശ്രീ
ഓണം വിപണന മേള

ഇടവയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള തുടങ്ങി. മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭ.ആർ.എസ്. കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത. എസ്.ബാബു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു .സി, സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ.സി.എസ്, വൈസ് ചെയർ പേഴ്സൺ കദളി. ഐ. എസ്,  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ. എം എം  തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ-സി ഡി എസ് അംഗങ്ങൾ,ആർ പി മാർ, സംരംഭകർ, വിവിധ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിലും ഇടവ മദ്രസ ഹാളിലും  കുടുംബശ്രീയുടെ വിപണനമേളകൾ നടക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും, വനിതകൾ വ്യക്തിപരമായി ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്.

വസ്ത്രങ്ങൾ, പൂക്കൾ, ജാമുകൾ ,അച്ചാറുകൾ, പലഹാരങ്ങൾ തുടങ്ങി എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം തന്നെ കൃഷിഭവന്റെ പച്ചക്കറി വിപണന മേളയും നടക്കുന്നുണ്ട്. നാടൻ പച്ചക്കറികൾക്കും പഴങ്ങൾക്കും വെളിച്ചെണ്ണക്കും ആയി പ്രത്യേക കൗണ്ടറുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.

ഉത്സവ അന്തരീക്ഷത്തിലാണ് വിപണനമേള നടക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ പാട്ടും നൃത്തവും പൂക്കളമൊരുക്കലുമൊക്കെ ഇതോടൊപ്പമുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് ആയുള്ള 700 രൂപ വിലയുള്ള ഓണ കിറ്റുകളുടെ വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈ കിറ്റുകളിൽ ഇഞ്ചി,നാരങ്ങ, മാങ്ങ, എണ്ണ, പുളി, പപ്പടം,ശർക്കര വരട്ടി, ചിപ്സ് തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഉത്രാടത്തലേന്നു വരെ മേളയുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!