ഇടവ കാപ്പിൽ തെക്കുംകര പനനിന്നവിള ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇരുപതാമത് ഭാഗവത
സപ്താഹ യജ്ഞം 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 7 വരെ നടക്കും. 31ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന യജ്ഞസമാരംഭ സമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

ക്ഷേത്ര തന്ത്രി സുരേഷ് ഭട്ടത്തിരിപ്പാട് ഭദ്ര ദീപ പ്രതിഷ്ഠ നിർവഹിക്കും. വർക്കല ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗീതാ സാദ്ധ്യായ സമിതി ജില്ലാ സംയോജകൻ മരുതത്തൂർ സുധാകരൻ മുഖ്യാതിഥി ആയിരിക്കും. യജ്ഞാചാര്യൻ വെങ്കിടാപുരം ഹരികുമാർ മാഹാത്മ്യ പ്രഭാഷണം നടത്തും. ജനുവരി ഒന്നിന് വിഷ്ണു സഹസ്രനാമജപം, ശ്രീമദ് ഭാഗവത പാരായണം , സമൂഹ പൊങ്കാല, അന്നദാനം എന്നിവയുണ്ടാകും.

തുടർന്നുള്ള ദിവസങ്ങളിൽ സഹസ്രനാമജപം, ഗ്രന്ഥ നമസ്കാരം, ഭാഗവത പാരായണം, പ്രഭാഷണം, 12: 30ന് അന്നദാനം എന്നിവയുണ്ടാവും. ജനുവരി ആറിന് മൃത്യുഞ്ജയ ഹോമം, കുചേലാഗമന പൂജ, ജനുവരി 7ന് നവഗ്രഹ പൂജ, സ്വധാമ പ്രാപ്തി, അവഭ്രിത സ്നാന ഘോഷയാത്ര എന്നിവയും നടക്കും
