മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍

മലപ്പുറം അരീക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വടശ്ശേരി സ്വദേശി രേഖയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ കേസടക്കം നിലവിലുള്ള ആളാണ് വിപിന്‍ദാസ്.

ബുധന്‍ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, ഇതിനിടെ വിപിന്‍ദാസ് കത്തിയെടുത്ത് രേഖയെ കൊലപ്പെടുത്തുകയുമായിരുന്നു. വിപിന്‍ദാസ് ശരീരത്തില്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!