പുതുവർഷത്തിലും സ്വർണ്ണ വിലയിൽ കുതിപ്പ്; പവന് 160 രൂപയോളം ഉയർന്നു

പുതുവർഷത്തിൽ സ്വർണവില മുകളിലേക്ക് തന്നെ. പവൻ 160 രൂപയോളം ഉയർന്നു. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!