ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതി: 111 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി





ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ജില്ലാ സമിതി യോഗത്തില്‍ 111 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള

തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍,

30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി. 50000 രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഇതില്‍ 25000 രൂപ സബ്സിഡി ലഭിക്കും. അഞ്ചു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമിതി യോഗത്തിൽ ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ആനി ഐസക്, എംപ്ലോയ്മെന്റ് ഓഫീസർ (സ്വയം തൊഴിൽ ) ആശ പി ആന്റണി,  

ഐടിഐ സീനിയർ ഇൻസ്ട്രക്ടർ ബൈജു, കുടുംബശ്രീ പ്രോഗ്രാം മാനേജർ  സ്വാതി,  അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ (ജില്ല ഇൻഫർമേഷൻ ഓഫീസ്),

അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ രാജലക്ഷ്മി, സാമൂഹിക നീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ലിജിൻ ജോർജ്,  ദീപ ഹരിഹരൻ തുടങ്ങിയവര്‍  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!