വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2015 ൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി നഗരൂർ വില്ലേജിൽ വെള്ളല്ലൂർ ദേശത്ത് ഇടവനക്കോണം ഗിരീഷ് ഭവനിൽ മോഹനൻ മകൻ 34വയസ്സുള്ള കൊച്ചുണ്ട എന്നു വിളിക്കുന്ന അനീഷിനെയാണ് പോക്സോ നിയമം 5(l),6 , ഇന്ത്യൻ ശിക്ഷാനിയമം 323 എന്നീ വകുപ്പുകൾ പ്രകാരം വർക്കല അതിവേഗ കോടതി ജഡ്ജി എസ്. ആർ. സിനി ശിക്ഷിച്ചത്. പിഴ അടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയെ നിർദേശിച്ചും ഉത്തരവ് പുറപ്പെടുവിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!