വ്യാജ മദ്യ നിർമ്മാണത്തിനായി മാരുതി സിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് ആണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷും സംഘവും പിടികൂടിയത്. ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും വ്യാജമദ്യം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ ചേരവള്ളി ദേശത്ത് പെരുമുഖത്ത് വടക്കത്തിൽ വീട്ടിൽ രാജു ഗീവർഗീസ് മകൻ സ്റ്റീഫൻ വർഗീസിന്റെ സ്പിരിറ്റാണ് പിടികൂടിയത്.

സ്പിരിറ്റ് കടത്തുന്നതിനിടയിൽ സ്റ്റീഫന്റെ സഹായിയായ ചെങ്ങന്നൂർ എണ്ണയ്ക്കാട് മുറിയിൽ രഞ്ജിത്ത് ഭവനത്തിൽ രാജശേഖരൻ പിള്ള മകൻ 29 വയസ്സുള്ള രഞ്ജിത്ത് കുമാർ പിടിയിലായി സ്റ്റീഫൻ തൽസമയം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല… ടി സംഘം കുറച്ചുനാളുകളായി എക്സൈസ് ഷാഡോ സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു അന്വേഷണസംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻ. പ്രസന്നൻ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ പി സജിമോൻ,എം. റെനി, ഓം കാർനാഥ് സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സന്തോഷ് , എസ് ദിലീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില മോൾ എക്സൈസ് ഡ്രൈവർ പി എൻ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു…

